പ്രധാന വാര്‍ത്തകള്‍ - കരുവാരക്കുണ്ട്
ഭവനനിര്‍മാണ ഫണ്ട് കൈമാറി
21/02/2012 - സ്വന്തം ലേഖകന്‍
കരുവാരകുണ്ട്: പൗരോഹിത്യ രജതജൂബിലി കൊണ്ടാടുന്ന താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന് കരുവാരകുണ്ട് തിരുകുടുംബ ഫൊറോന പള്ളി ഇടവകയിലെ കുടുംബങ്ങള്‍ വാര്‍ഡ്തലത്തില്‍ സ്വരൂപിച്ച ജൂബിലി സ്മാരക ഭവന നിര്‍മാണ ഫണ്ട് കൈമാറി. ദേവാലയ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന തിരുകര്‍മങ്ങളില്‍ ..... തുടര്‍ന്നു വായിക്കുക »
മേലാറ്റൂരില്‍ അന്തര്‍ജില്ലാ മോഷണസംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
20/02/2012 - സ്വന്തം ലേഖകന്‍
മേലാറ്റൂര്‍: കടകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും കവര്‍ച്ച നടത്തുന്ന അന്തര്‍ജില്ലാ മോഷണ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. കരുവാരക്കുണ്ട് വീട്ടിക്കുന്ന് സ്വദേശി പുഴക്കന്‍ സന്തോഷ് ബാബു എന്ന രങ്കന്‍ ബാബു (32), കിഴക്കേ പാണ്ടിക്കാട് സ്വദേശി സ്രാമ്പിക്കല്‍ കോയക്കുട്ടി എന്ന കെട്ടു കോയകുട്ടി (42) എന്നിവരെയാണ് ..... തുടര്‍ന്നു വായിക്കുക »
പയ്യാക്കോട് ജി.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മദ്യവിരുദ്ധ പദയാത്ര നടത്തി
17/02/2012 - സ്വന്തം ലേഖകന്‍
കരുവാരകുണ്ട്: മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗത്തിനെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി പയ്യാക്കോട് ജി.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മദ്യവിരുദ്ധ പദയാത്ര നടത്തി. ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. വാര്‍ഡംഗം ആര്യാടന്‍ ഖാലിദ് ഉദ്ഘാടനംചെയ്തു. കെ. അബ്ദുസമദ്, പി. സിദ്ദീഖ്, ..... തുടര്‍ന്നു വായിക്കുക »
ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു
17/02/2012 - സ്വന്തം ലേഖകന്‍
കരുവാരകുണ്ട്: മലയോര മേഖലയായ കരുവാരകുണ്ടില്‍ അഞ്ചുദിവസങ്ങളിലായി നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു. ഡോ. ജയിംസ് കിളിയനാനിയുടെ നേതൃത്വത്തിലായിരുന്നു കണ്‍വെന്‍ഷന്‍. ദേവാലയ തിരുനാള്‍ വെള്ളിയാഴ്ച തുടങ്ങും. വൈകീട്ട് 5.45ന് ലദീഞ്ഞ്, 18ന് വൈകുന്നേരം മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ, 3.45ന് താമരശ്ശേരി ..... തുടര്‍ന്നു വായിക്കുക »
ബോധവത്കരണ സെമിനാര്‍ നടത്തി
16/02/2012 - സ്വന്തം ലേഖകന്‍
കരുവാരകുണ്ട്: മദ്യപാനികളുടെയും സമൂഹദ്രോഹികളുടെയും ശല്യത്തിനെതിരെ മാമ്പുഴയില്‍ ബോധവത്കരണ സെമിനാര്‍ നടത്തി. തിരക്കഥാകൃത്ത് ജി.സി. കാരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പാണ്ടിക്കാട് സി.ഐ. ജോണ്‍സണ്‍, കരുവാരകുണ്ട് എസ്.ഐ.പി.കെ. രാധാകൃഷ്ണന്‍, ഫാദര്‍ മാത്യു കുറ്റാനിക്കല്‍, കെ.ടി. മൊയ്തീന്‍ഫൈസി, പി.കെ. അബ്ദുല്ല, ..... തുടര്‍ന്നു വായിക്കുക »
കരുവാരകുണ്ടില്‍ കട കത്തിനശിച്ചു
15/02/2012 - സ്വന്തം ലേഖകന്‍
കരുവാരകുണ്ട്: പുന്നക്കാട് അങ്ങാടിയില്‍ വില്ലേജ് ഓഫീസിന് സമീപം പെട്ടിക്കടക്ക് തീപ്പിടിച്ചു. പുന്നക്കാട്ടെ കറേക്കാടന്‍ അബ്ദുവിന്റെ കടയാണ് രാത്രി കത്തിച്ചാമ്പലായത്. സ്റ്റേഷനറി ഐറ്റത്തോടൊപ്പം ചായക്കച്ചവടവും വിവിധ അപേക്ഷാ ഫോറങ്ങളും കടയില്‍ വിറ്റിരുന്നു. തീപ്പിടുത്തത്തില്‍ കടക്ക് സമീപമുണ്ടായിരുന്ന ..... തുടര്‍ന്നു വായിക്കുക »
എസ്.എസ്.എല്‍.സി സംസ്‌കൃതം മോഡല്‍ പരീക്ഷക്ക് ഫോട്ടോകോപ്പി ചോദ്യപേപ്പര്‍
14/02/2012 - സ്വന്തം ലേഖകന്‍
കരുവാരകുണ്ട്: എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കൈയെഴുത്ത് പ്രതിയുടെ ഫോട്ടോകോപ്പിയെടുത്ത്. ആദ്യദിവസമായ തിങ്കളാഴ്ച നടന്ന സംസ്‌കൃതം പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറാണ് കൈയെഴുത്ത് പ്രതി ഫോട്ടോകോപ്പി യെടുത്ത് നല്‍കിയത്. എസ്.എസ്.എല്‍.സി പരീക്ഷയുടെ അതേ ഗൗരവത്തിലും സുരക്ഷാമാനദണ്ഡങ്ങള്‍ ..... തുടര്‍ന്നു വായിക്കുക »
ഡി.വൈ.എഫ്.ഐയുടെ പരിശീലനക്കളരി തുടങ്ങി
14/02/2012 - സ്വന്തം ലേഖകന്‍
കരുവാരകുണ്ട്:: കിഴക്കുംപാടം പ്രദേശത്തുനിന്ന് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി ഡി.വൈ.എഫ്.ഐ പരിശീലനക്കളരി ആരംഭിച്ചു. പ്രദേശത്തെ 26 കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. തീവ്രപരിശീലനം നല്‍കി മികച്ച ഗ്രേഡോടെ ഇവരെയെല്ലാം വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡി.വൈ.എഫ്.ഐ ..... തുടര്‍ന്നു വായിക്കുക »
എഫ്.ഐ.പിക്ക് ഒഴിവ്
14/02/2012 - സ്വന്തം ലേഖകന്‍
കരുവാരകുണ്ട്: കരുവാരകുണ്ട് ദാറുന്നജാത്ത് അറബിക് കോളേജില്‍ അറബിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ 10 മാസക്കാലത്തേക്കായി ഫാക്കല്‍റ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന് താത്കാലിക ലക്ചററുടെ ഒഴിവുണ്ട്. അഭിമുഖം 15ന് രാവിലെ 10ന് കോളേജ് ഓഫീസില്‍. ..... തുടര്‍ന്നു വായിക്കുക »
ബൈബിള്‍ കണ്‍വെന്‍ഷന്‍ തുടങ്ങി
14/02/2012 - സ്വന്തം ലേഖകന്‍
കരുവാരകുണ്ട്: അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന് കരുവാരകുണ്ട്തിരുകുടുംബദേവാലയത്തില്‍ തുടക്കമായി. പരിപാടി താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമജിയോസ് ഇഞ്ചനാനായില്‍ ഉദ്ഘാടനം ചെയ്തു. ജപമാല, ആഘോഷമായ ദിവ്യപൂജ എന്നിവ നടന്നു. ദിവ്യപൂജയ്ക്ക് ജയിംസ്‌കിളിയനാനി, വര്‍ക്കി ചെറുപിള്ളാട്ട്, ..... തുടര്‍ന്നു വായിക്കുക »


